ജാതിസെന്‍സസ്- കരട് ലിസ്റ് പ്രസിദ്ധികരിക്കും
|
2011 ലെ സൂമൂഹിക സാമ്പത്തിക ജാതി സെന്‍സസ് സംസ്ഥാനത്ത് അവസാന ഘട്ടത്തിലാണ്. ഇനിതായുളള വിവരശേഖരണം പൂര്‍ത്തിയായാല്‍ ജാതി ഒഴികെയുളള ശേഖരിക്കപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേയ്ക്കായി പ്രസിദ്ധപ്പെടുത്തുന്നതാണ്. എന്നാല്‍ ഈ സെന്‍സസിലൂടെ ശേഖരിച്ച കുടുംബത്തിന്റെ വിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേയ്ക്കായി പ്രസിദ്ധപ്പെടുത്തുന്നതിന് താല്‍പ്പര്യപ്പെടാത്ത കുടുംബങ്ങളുണ്ടെങ്കില്‍ അവര്‍ നിശ്ചിതമാതൃകയിലുളള അപേക്ഷയില്‍ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തിയ തീയതി മുതല്‍ 15 ദിവസത്തിനകം ബന്ധപ്പെട്ട ചാര്‍ജ്ജ് ഓഫീസര്‍മാരെ (ബ്ളോക്ക് ഡവലപ്പമെന്റ് ഓഫീസര്‍/ നഗരസഭാ സെക്രട്ടറി/ കോര്‍പ്പറേഷന്‍ സെക്രട്ടറി) രേഖാമൂലം അറിയിക്കേണ്ടതാണ്. നിശ്ചിത സമയത്തിനകം ഇത്തരത്തില്‍ മറുപടി കിട്ടാത്ത എല്ലാ കുടുംബങ്ങളുടെയും വിവരങ്ങള്‍ അവര്‍ക്ക് സെന്‍സസ് കരട് ലിസ്റ് പൊതുജനസമക്ഷം പ്രസിദ്ധപ്പെടുത്തുന്നതിന് എതിര്‍പ്പില്ലെന്ന നിഗമനത്തില്‍ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് (കേരളം) 2011 ന്റെ കരട് ലിസ്റ് പ്രസിദ്ധപ്പെടുത്തുന്നതാണെന്നും അറിയിക്കുന്നു. അപേക്ഷയുടെ മാതൃക പി.ആര്‍.ഡി വെബ്സൈറ്റിലുണ്ട്
|
Saturday, July 7, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment