ഹയര്‍സെക്കന്ററി അധ്യാപകര്‍ക്ക് അടിസ്ഥാന ലിനക്സ് പരിശീലനം-ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
സംസ്ഥാനത്തെ ഹയര്‍സെക്കന്ററി അധ്യാപകര്‍ക്ക് ഐ ടി @സ്ക്കൂളിന്റെ നേതൃത്വത്തില്‍ ലിനക്സ് പരിശീലനം നല്‍കുന്നു.ഐ സി ടി അധിഷ്ഠിത ക്ലാസ്സുറൂമുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടി സ്കൂളുകളില്‍ മതിയായ ഹാര്‍ഡ്വെയര്‍ വിന്യസിക്കുന്നതിനോടൊപ്പം ഈ മേഖലയില്‍ അദ്ധ്യാപക ശാക്തീകരണം കൂടി ലക്ഷ്യമാക്കിയാണ് സ്വതന്ത്ര സോഫ്റ്റ്വെ യറില്‍ ഇത്തരമൊരു അടിസ്ഥാന പരിശീലനം സംഘടിപ്പിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട ഹയര്‍സെക്കന്ററി ഡയരക്റ്ററുടെ ഉത്തരവ് ഇവിടെ.ഐ.ടി @സ്ക്കൂള്‍ എക്സിക്യുട്ടീവ് ഡയരക്റ്റരുടെ ഉത്തരവിന് ഇവിടെ ക്ളിക്ക് ചെയ്യുക.
പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഹയര്‍സെക്കന്ററി അധ്യാപകരുടെ പേരുവിവരങ്ങള്‍ സ്ക്കൂളില്‍വെച്ച് ഐ ടി സ്ക്കൂള്‍ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള ലിങ്കില്‍ പ്രവേശിച്ച് മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്യണം.
തുറന്നുവരുന്ന പേജില്‍ വിദ്യാഭ്യാസ ജില്ലയും(തലശ്ശേരി/കണ്ണൂര്‍) സ്ക്കൂളും സെലക്റ്റ് ചെയ്യുക.username ബോക്സില്‍ സ്ക്കൂള്‍കോഡ് പ്രത്യക്ഷപ്പെടുന്നു.Password ഒന്നാമത്തെ തവണ സ്ക്കൂള്‍ കോഡ്തന്നെ ഉപയോഗിക്കാവുന്നതാണ്.

ലോഗിന്‍ ചെയ്തഉടന്‍ പാസ് വേര്‍ഡ് മാറ്റി പുതിയ പാസ് വേര്‍ഡ് നല്‍കണം.പുതുക്കിയ പാസ് വേര്‍ഡ് മറന്നുപോകാതെ എഴുതിവെക്കണം. തുടര്‍ന്ന് വരുന്ന എല്ലാ ഐടി പരിശീലനങ്ങള്‍ക്കും ഈ രജിസ്ട്രേഷന്‍ ആവശ്യമാണ്.തുടര്‍ന്ന് സ്ക്കൂളില്‍ നിന്നും പരിശീലനം ആവശ്യമുള്ള അധ്യാപകരുടെ പേര് ,സെക്ഷന്‍,(HSS) വിഷയം,ഫോണ്‍നമ്പര്‍ എന്നിവ രേഖപ്പെടുത്തണം.ബേസിക് പരിശീലനത്തില്‍ ഇതുവരെ പങ്കെടുക്കാത്തവര്‍ ആ ചോദ്യത്തിനുനേരെ NO എന്ന ബട്ടണ്‍ ക്ളിക്ക് ചെയ്ത് SAVE ബട്ടണ്‍ ക്ളിക്ക് ചെയ്യണം.അടിസ്ഥാന പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകരെ ഈ പട്ടികയില്‍ നിന്നുമായിരിക്കും ഷെഡ്യൂള്‍ ചെയ്യുന്നത്.
No comments:
Post a Comment