കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Monday, January 16, 2012

ജി.എസ്.ടി.യു തലശേരി വിദ്യാഭ്യാസ ജില്ലാ സമ്മേളനം


           ശ്രീ വിജയന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അഡ്വ.സി.ടി.സജിത്ത്(നഗരസഭാ പ്രതിപക്ഷ നേതാവ്) വിദ്യാഭ്യാസ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞവര്‍ഷത്തെ എസ്.എസ്.എല്‍ .സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ + നേടിയ അദ്ധ്യാപകരുടെ മക്കള്‍ക്ക് കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്ക്കാരങ്ങള്‍ മുന്‍ സംസ്ഥാന സെക്രട്ടറി കയനി ബാലകൃഷ്ണന്‍ മാസ്റ്റര്‍ വിതരണം ചെയ്തു.




               ഡി.സി.സി സെക്രട്ടറി ശ്രീ വി.രാധാകൃഷ്ണന്‍ മാസ്റ്റര്‍ ,മണ്ണയാട് ബാലകൃഷ്ണന്‍ ,സംസ്ഥാന പ്രചരണവിഭാഗം ചെയര്‍മാന്‍ ശ്രീ എം.ഒ.നാരായണന്‍ ,ശ്രീ വത്സലന്‍ മാസ്റ്റര്‍ ,ശ്രീ എ.പി.ഫല്‍ഗുനന്‍ ,ശ്രീ മണ്ടോടി മധുസൂദനന്‍ ,ശ്രീ കമലാക്ഷന്‍ ചെറിയത്ത്,ശ്രീ വി.ഇ.കുഞ്ഞനന്ദന്‍ ,ശ്രീ വി.പി.സുകുമാരന്‍ ,ശ്രീ എം.കുഞ്ഞമ്പു,ശ്രീ കെ.ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.


ചടങ്ങില്‍ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ശ്രീ പി.എം.പ്രകാശന്‍ സ്വാഗതവും ട്രഷറര്‍ ശ്രീ സുധീര്‍ കുനിയില്‍ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികള്‍
പ്രസിഡണ്ട്       ശ്രീ കെ.ദിനേശന്‍
സെക്രട്ടറി          ശ്രീ പി.എം.പ്രകാശന്‍
ട്രഷറര്‍               ശ്രീ സുധീര്‍ കുനിയില്‍

No comments:

Post a Comment