കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Thursday, January 19, 2012


       കലകളുടെ മഹോത്സവത്തിന് അതി ഗംഭീര തുടക്കം

52 മത് കേരള സ്കൂള്‍ കലോത്സവത്തിന് തൃശ്ശൂരില്‍ കൊടി ഉയര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭാവത്തില്‍ കേരളത്തിന്റെ ഗന്ധര്‍വ ഗായകന്‍ ഡോ. കെ.ജെ.യേശുദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കലോല്‍സവത്തിന്റെ വരവറിയിച്ചു നടന്ന ഘോഷയാത്രയില്‍ നഗരത്തിലെ എഴുപത് സ്കൂളുകളില്‍ നിന്നായി പതിമൂവായിരത്തോളം കുട്ടികള്‍ പങ്കെടുത്തു. തൃശ്ശൂരിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഒന്നായി മാറി ഘോഷയാത്ര.
സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന സ്വര്‍ണ്ണ കപ്പിന്റെ രൂപകല്പന നിവഹിച്ച ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെ ചടങ്ങില്‍ ആദരിക്കുകയുണ്ടായി.
രാവിലെ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ എ.ഷാജഹാന്‍ പതാക ഉയര്‍ത്തിയതോടെയാണ് കലോത്സവത്തിന്റെ തുടക്കമായത്‌.

ഏഴു ദിവസങ്ങളിലായി 17 വേദികളില്‍ 218 ഇനങ്ങളിലായി പതിനായിരത്തോളം കുട്ടികള്‍ കലോല്‍സവത്തില്‍ മാറ്റുരയ്ക്കും.

ഡോ. കെ.ജെ.യേശുദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കുന്നു

No comments:

Post a Comment