60,000 വിദ്യാര്‍ത്ഥികള്‍ക്ക് ഒരാഴ്ചത്തെ
ഭക്ഷ്യ സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കും |
കേരളത്തിലെ ആയിരം കേന്ദ്രങ്ങളില്‍ നടത്തുന്ന നാഷണല്‍ സര്‍വീസ് സ്കീമിന്റെ സപ്തദിന സ്പെഷ്യല്‍ ക്യാമ്പിലേക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ പൊതു വിപണിയേക്കാള്‍ 12% കിഴിവില്‍ നല്‍കാന്‍ കണ്‍സ്യൂമര്‍ ഫെഡ് ഉത്തരവിട്ടു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും സാധനം ലഭ്യമാക്കും. ക്യാമ്പ് ചുമതലക്കാര്‍ ഇതിനായി മാനേജറെ സമീപിക്കണം. കേരളത്തിലെ 60,000-ത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
|
Saturday, December 24, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment