കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Thursday, November 24, 2011


        സ്കൂള്‍ ഐ.ടി ക്ളബ്ബുകളിലൂടെ
         അനിമേഷന്‍ പരിശീലനം

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഐ.ടി ക്ളബ്ബുകള്‍ കേന്ദ്രീകരിച്ച്
 ഐടി@സ്കൂള്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ ഒന്നരലക്ഷം കുട്ടികള്‍ക്ക് അനിമേഷന്‍
 പരിശീലനം നല്‍കും. ഈ വര്‍ഷം മെയ് മാസത്തില്‍ എഡ്യുസാറ്റ് വീഡിയോ 
കോണ്‍ഫറന്‍സിങ് സംവിധാനം വഴി എല്ലാ ജില്ലകളില്‍ നിന്നുമായി 1586 കുട്ടികള്‍ക്ക്
 പ്രത്യേക അനിമേഷന്‍ പരിശീലനം ഐടി@സ്കൂള്‍ നല്‍കിയിരുന്നു. ഇവരെക്കൂടി 
ഉപയോഗിച്ച് കഴിഞ്ഞ ഓണാവധിക്കാലത്ത് ഒരു സ്കൂളില്‍ നിന്നും ശരാശരി അഞ്ച് 
കുട്ടികള്‍ എന്ന നിലയില്‍ 404 കേന്ദ്രങ്ങളിലായി 12535 കുട്ടികള്‍ക്ക് കൂടി പരിശീലനം
 നല്‍കി. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തെ ഓരോ സ്കൂളുകള്‍ കേന്ദ്രീകരിച്ചും 
ചുരുങ്ങിയത് 50 കുട്ടികള്‍ക്കാണ് ഇപ്രകാരം അനിമേഷന്‍ പരിശീലനം നല്‍കുന്നത്. 
നാലുദിവസം മാത്രമുള്ള പരിശീലനത്തിനു ശേഷം കുട്ടികള്‍ നിര്‍മ്മിച്ച അനിമേഷന്‍
 ചിത്രങ്ങളുടെ മാതൃകകള്‍ www.itschool.gov.in/animation സൈറ്റില്‍ ലഭിക്കും. 

No comments:

Post a Comment