കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Monday, October 31, 2011


മുന്‍ മന്ത്രി എം.പി ഗംഗാധരന്‍ അന്തരിച്ചു
Posted on: 31 Oct 2011

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.പി ഗംഗാധരന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ഉച്ചക്ക് രണ്ടുമണിക്കായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കെ. കരുണാകരന്റെ ഭരണകാലത്ത് ജലസേചന മന്ത്രിയായിരുന്നു. ആറ് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

നിലമ്പൂരില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. രണ്ടുതവണ നിലമ്പൂരില്‍നിന്നും മൂന്നുതവണ പൊന്നാനിയില്‍നിന്നും ജയിച്ചു. ഒരുതവണ പട്ടാമ്പി മണ്ഡലത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

1982ല്‍ ജലവിഭവ മന്ത്രിയായി. കോണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ട്ടി ഉപനേതാവ്, വാട്ടര്‍ അതോറിറ്റി, കെ.ടി.ഡി.സി എന്നിവയുടെ ചെയര്‍മാന്‍, മലപ്പുറം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപവല്‍ക്കരിച്ചപ്പോള്‍ എം. പി ഗംഗാധരനും ഒപ്പം ചേര്‍ന്നു. 

പിന്നീട് എന്‍.സി.പിയില്‍ എത്തി. മുരളീധരന്റെ തിരിച്ചുവരവാണ് ഗംഗാധരന്റെ കോണ്‍ഗ്രസ് പ്രവേശനത്തിനു വഴിതെളിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയതെങ്കിലും പദവികളൊന്നും വഹിച്ചിരുന്നില്ല. അഭിഭാഷകന്‍ എന്ന നിലയിലും അദ്ദേഹം പേരെടുത്തിട്ടുണ്ട്. 

No comments:

Post a Comment