ജി.എസ്.ടി.യു. വനിതാ കണ്‍വെന്‍ഷന്‍
കണ്ണൂര്‍: അധ്യാപക പാക്കേജ് വഴി സര്‍ക്കാര്‍ മേഖലയില്‍ വരുന്ന മുഴുവന്‍ ഒഴിവുകളിലും പി.എസ്.സി. വഴി നിയമനം നടത്തണമെന്നും ഏകീകൃത സിലബസ് നടപ്പാക്കണമെന്നും ജി.എസ്.ടി.യു. വനിതാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ജി.എസ്.ടി.യു. വനിതാ ഫോറം സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ കെ.പി.സി.സി. സെക്രട്ടറി ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ അധ്യക്ഷ ഡെയ്‌സി മാണി മുഖ്യ പ്രഭാഷണം നടത്തി. ജി.എസ്.ടി.യു. സംസ്ഥാന സെക്രട്ടറി കെ.സരോജിനി, സി.കാര്‍ത്ത്യായനി, എം.കെ.അരുണ, കെ.എം.കൃഷ്ണവേണി, പി.രമണി, ഉഷ, പി.വി.ശ്യാമള, എസ്.തങ്കമണി, കെ.വി.പാര്‍വതി എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment