സാഹിത്യകാരന്‍ കാക്കനാടന്‍ അന്തരിച്ചു 


ആദ്യകാല കമ്മ്യൂണിസ്റ്റ് വര്‍ഗ്ഗീസ് കാക്കനാടന്റെ മകനായി 1935ലായിരുന്നു ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍ ജനിച്ചത്. അധ്യാപകന്‍, റെയില്‍വേയിലും റയില്‍വേ മന്ത്രാലയത്തിലും ജോലിയെടുത്തിട്ടുണ്ട്. സാഹിത്യ അക്കാദമി അംഗം, നിര്‍വ്വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (2003) , കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്(2005) , ബാലാമണിയമ്മ പുരസ്‌കാരം(2008) , മുട്ടത്തുവര്‍ക്കി അവാര്‍ഡ് , പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
അജ്ഞതയുടെ താഴ്‌വര, അടര്‍ന്നുവീണടിയുന്ന നക്ഷത്രങ്ങള്‍, ഓതോറ, വസൂരി ജപ്പാണ പുകയില സാക്ഷി വസൂരി ഉഷ്ണമേഖല തുടങ്ങി നാല്‍പതിലധികം കൃതികളുടെ സൃഷ്ടാവാണ്. മലയാള നാട് മാസികയില്‍ ഗ്യാലറി, യാത്രയ്ക്കിടയില്‍, കാക്കനാടന്റെ പേജ് തുടങ്ങിയ പംക്തികളും കൈകാര്യം ചെയ്തിരുന്നു. പറങ്കിമല, അടിയറവ്, ചിതലുകള്‍ എന്നീ കഥകളെ ആസ്പദമാക്കി സിനിമകളും വന്നിട്ടുണ്ട്.
No comments:
Post a Comment