കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Sunday, September 11, 2011


മാടായിപ്പാറ സംരക്ഷണസമിതിക്ക് ഐക്യദാര്‍ഢ്യവുമായി അധ്യാപകര്‍







പഴയങ്ങാടി: സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ മാടായിപ്പാറയില്‍ ഏര്‍പ്പെടുത്തിയ കാവലിന് ഐക്യദാര്‍ഢ്യവുമായി ജി.എസ്.ടി.യു. റവന്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ എത്തി. മാടായിപ്പാറയില്‍ മാലിന്യം തള്ളുന്നത് തടയാനും ജലസംഭരണ പ്രദേശങ്ങളില്‍നിന്ന് വാഹനം കഴുകുന്നത് ഒഴിവാക്കാനും മാടായിപ്പാറ സംരക്ഷണ സമിതി ഏര്‍പ്പെടുത്തിയ കാവല്‍ ഒന്നരമാസം പിന്നിട്ടു.


മാടായിപ്പാറയില്‍ സുരേന്ദ്രന്‍ കൂക്കാനം നിര്‍മിച്ച കാവല്‍ശില്പത്തിനടുത്ത് സംഗമം ജി.എസ്.ടി.യു. സംസ്ഥാന നിര്‍വാഹകസമിതി അംഗം കെ.സി.രാജന്‍ ഉദ്ഘാടനം ചെയ്തു. മാടായിപ്പാറ സംരക്ഷണ സമിതി നടത്തുന്ന സമരത്തിന് അധ്യാപകര്‍ പിന്തുണ പ്രഖ്യാപിച്ചു. സംരക്ഷണ സമിതി ചെയര്‍മാന്‍ പി.പി.കരുണാകരന്‍ മാസ്റ്റര്‍ പാറയുടെ ജൈവ വൈവിധ്യത്തെക്കുറിച്ച് 






                                       
                                                                                     


വിശദീകരിച്ചു. ഡോ.ശശിധരന്‍ കുനിയില്‍ അധ്യക്ഷനായി. 

വി.പി.കൃഷ്ണന്‍ മാസ്റ്റര്‍ ,എന്‍ .തമ്പാന്‍
, എ.ഒ.നാരായണന്‍ , പി.അബ്ദുള്‍ഖാദര്‍ , ടി.കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. പി.മുസ്തഫ, കെ.പ്രദീപന്‍ , വി.മണികണ്ഠന്‍ , പി.എ.സുരേശന്‍ , വി.ഇ.കുഞ്ഞനന്തന്‍ , എം.കെ.അരുണ, പി.പി.രാധാകൃഷ്ണന്‍ , എ.നാരായണന്‍ , കെ.വി.രാജന്‍ , കാര്‍ത്ത്യായനി എന്നിവര്‍ നേതൃത്വം നല്‍കി.
                                                   
                                                                               
                                                 

No comments:

Post a Comment