ശമ്പള പരിഷ്കരണ ശുപാര്‍ശകള്‍ വഞ്ചന:ജി.എസ്.ടി.യു
കണ്ണൂര്‍ :ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് വഞ്ചനാപരമാണെന്ന് ജി.എസ്.ടി.യു ശില്‍പ്പശാല
കുറ്റപ്പെടുത്തി.മുന്‍ കാല പ്രാബല്യം അനുവദിക്കാത്തതിനു പുറമെ ഇന്‍ ക്രിമെന്റ് നിരക്കില്‍ വന്‍ കുറവാണ് വരുത്തിയത്.ക്ഷാമബത്ത എത്ര ശതമാനമാണെന്ന് കമ്മീഷനോ മറ്റുള്ളവരോ സൂചിപ്പിക്കുന്നില്ല.കേന്ദ്ര നിരക്കില്‍ 40% ഫിറ്റ്മെന്റിനു പകരം 15% ആണ് കമ്മീഷന്‍ മുന്നോട്ടുവെച്ചത്.കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഡോ.ശശിധരന്‍ കുനിയില്‍ അദ്ധ്യക്ഷത വഹിച്ചു.പി.കെ.സുധി ,എ.പി.ഫല്‍ഗുനന്‍ ,കയനി ബാലകൃഷ്ണന്‍ ,ജില്ലാ സെക്രട്ടറി എന്‍. തമ്പാന്‍ ,ട്രഷറര്‍
പി.പി.സുകു ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Good
ReplyDeleteCharley